Monday, May 02, 2011

Thevallipparambil Joseph Alex z bk n action..!

~~കിംഗ് 2 തുടങ്ങുന്നു, നായിക റീമാ സെന്‍!~~

റീമാ സെന്‍ മലയാളത്തിലേക്ക്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കിംഗ് 2’ ആണ് റീമയുടെ മലയാളപ്രവേശത്തിന് അരങ്ങൊരുക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായാണ് റീമ മലയാളത്തിലെത്തുന്നത്. ചിത്രത്തിന്‍റെ ഡിസ്കഷന്‍ വിവിധതലങ്ങളില്‍ പുരോഗമിക്കുന്നു.

തമിഴിലും തെലുങ്കിലും ഹിന്ദിയിലും വിലസി നടന്നപ്പോഴും നല്ല പ്രൊജക്ടുകള്‍ ലഭിക്കാത്തതു കാരണം മലയാളത്തിലേക്ക് വരാന്‍ റീമയ്ക്ക് കഴിഞ്ഞിരുന്നില്ല. മിന്നലേ, ദൂള്‍, ചെല്ലമേ, മലാമല്‍ വീക്‍ലി, വല്ലവന്‍, തിമിര്, ചല്‍ ചലാ ചല്‍, ആയിരത്തില്‍ ഒരുവന്‍, ആക്രോശ് തുടങ്ങിയ വമ്പന്‍ സിനിമകളില്‍ റീമയുടെ സാന്നിധ്യം അവയുടെ വിജയത്തിന്‍റെ പ്രധാന ഘടകമായിരുന്നു.

ഡല്‍ഹിയിലെ ഒരു ബ്യൂറോക്രാറ്റായാണ് കിംഗ് 2ല്‍ റീമാ സെന്‍ വേഷമിടുന്നതെന്നാണ് സൂചന. നീണ്ട ഇടവേളയ്ക്ക് ശേഷം രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരു സിനിമ ഒരുക്കുകയാണ്. അതുകൊണ്ടുതന്നെ കിംഗ് 2 ഒരു മഹാസംഭവമാക്കി മാറ്റാനാണ് ഷാജിയുടെ ഒരുക്കം. ‘കിംഗ് 2’ എന്ന പേര് താല്‍ക്കാലികമായി ഇട്ടിരിക്കുകയാണ്. ഈ ടൈറ്റില്‍ മാറും.

മലയാളസിനിമയില്‍ ചരിത്രമെഴുതിയ ദ് കിംഗിന്‍റെ രണ്ടാം ഭാഗമാണ് കിംഗ് 2. ജോസഫ് അലക്സ് ഐ എ എസ് എന്ന കഥാപാത്രമായി മമ്മൂട്ടി വീണ്ടും അവതരിക്കും. ഡല്‍ഹിയാണ് പ്രധാന ലൊക്കേഷന്‍. അതേസമയം, ഷാജി കൈലാസിന്‍റെ കമ്മീഷണറിലെ ഭരത് ചന്ദ്രനെയും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് സൂചനകള്‍. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ അത് സാധ്യമാകുന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

0 comments:

Post a Comment

DIE HARD MAMMOOKKA FANS © 2010. Design by :vyshnav™
This template is brought to you by : vyshnav