Saturday, March 26, 2011

കുറഞ്ഞ ബജറ്റില്‍ എടുത്ത് മികച്ച വിജയം നേടിയചിത്രമായിരുന്നു മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ബെസ്റ്റ് ആക്ടര്‍. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ അഭിനയിക്കാനായി ഗുണ്ടാസംഘത്തിനൊപ്പം ചേരുന്ന കഥാപാത്രം മമ്മൂട്ടി മികവുറ്റതാക്കിയിരുന്നു.


ഈ വിജയത്തിന്റെ വെളിച്ചത്തില്‍ ഇതേ ടീം വീണ്ടും ഒന്നിക്കുകയാണ്. മാര്‍ട്ടിന് ഒരിക്കല്‍ക്കൂടി മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിക്കഴിഞ്ഞു. കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി വീണ്ടും ഒന്നിച്ച് വര്‍ക് ചെയ്യാമെന്ന് മാര്‍ട്ടിനെ അറിയിക്കുകയായിരുന്നുവത്രേ. ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ട്ടിന്‍ തന്നെയാണ് തിരക്കഥ എഴുതുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥയായിരിക്കും ഇതെന്നാണ് സൂചന. അടുത്തകാലത്തായി മികച്ച കഥകള്‍ക്ക് പ്രതിഫലം പോലും മറന്ന് ഡേറ്റ് നല്‍കുകയാണ് മമ്മൂട്ടി.

ബെസ്റ്റ് ആക്ടര്‍, പ്രാഞ്ചിയേട്ടന്‍, കുട്ടിസ്രാങ്ക് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇത്തരത്തില്‍ കഥ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രം മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളാണ്. ഒട്ടേറെ പ്രൊജക്ടുകളാണ് മമ്മൂട്ടിയുടേതായി 2011ല്‍ പുറത്തിറങ്ങാനുള്ളത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ഓഗസ്റ്റ് 1 എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ഓഗസ്റ്റ് 1 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ് ഓഗസ്റ്റ് 15.

വാടക കൊലയാളിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിക്കുയെന്ന ദൗത്യം ഏറ്റെടുക്കുന്ന പെരുമാള്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഓഗസ്റ്റ് 15ല്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

0 comments:

Post a Comment

DIE HARD MAMMOOKKA FANS © 2010. Design by :vyshnav™
This template is brought to you by : vyshnav